പേരുമാറ്റം ; തിരൂരങ്ങാടി ഗവ: പോളിയില്‍ പഠിപ്പുമുടക്കി.

ചെളാരി : തിരൂരങ്ങാടി ഗവ.പോളിടെക്‌നിക്കിന് ഇപ്പോഴത്തെ വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ പിതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അവുക്കാദര്‍കുട്ടി നഹയുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കി.

എന്നാല്‍ പേരുമാറ്റത്തെ അനുകൂലിച്ച് എംഎസ്എഫും കെഎസ്യുവും രംഗത്തെത്തിയതോടെ പോളിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി. തിരൂരങ്ങാടി പെലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Related Articles