പെരിന്തല്‍മണ്ണയില്‍ പുതിയ കോടതി സമുച്ചയം: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പുതിയ കോടതി സമുച്ചയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു. പത്തു കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കോടതി സമുച്ചയം നിലവിലുള്ള മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് നിര്‍മിക്കുക. എട്ടു കോടതികള്‍ വരെ നടത്താവുന്ന അഞ്ച് നില കെട്ടിടമാണ് രൂപരേഖയിലുള്ളത്. താഴത്തെ നില പാര്‍ക്കിങ് സൗകര്യത്തിനായി മാറ്റി വെച്ച് മറ്റു നാലു നിലകളിലായാണ് കോടതി പ്രവര്‍ത്തിക്കുക.

നിലവിലുള്ള കോടതി വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. സ്ഥല പരിമിതി മൂലം രണ്ട് കെട്ടിടങ്ങളിലായാണ് മൂന്ന് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കോടതി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുകയും എല്ലാ കോടതികളുടെയും പ്രവര്‍ത്തനം ഒരു കെട്ടിടത്തില്‍ തന്നെ സാധ്യമാവുകയും ചെയ്യും. നിലവിലുള്ള കോടതിയുടെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റിയ ശേഷം മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുമെന്ന് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ പി. ഹംസ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top