‘പെരുച്ചാഴിയില്‍’ മോഹന്‍ലാലിന്റെ നായിക അമേരിക്കയില്‍ നിന്ന്.

ഈ വര്‍ഷം ഷൂട്ടിംങ് തുടങ്ങാനിരിക്കുന്ന ‘പെരുച്ചാഴിയെന്ന’ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക ഹോളിവുഡ് നടിയായിരിക്കുമെന്ന് സംവിധായകന്‍ അരുണ്‍.

ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നതും അമേരിക്കയില്‍ വെച്ചായിരിക്കും. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കും.
ഹാസ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ വ്യക്തമാക്കി. ഇതിലെ പ്രധാന കഥാപാത്രം മോഹന്‍ലാലിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ കഴിയുമെന്നത് വലിയ ഭാഗ്യമായ് ്താന്‍ കാണുന്നുവെന്ന് ലാലിന്റെ ആരാധകന്‍ കൂടിയായ അരുണ്‍ പറഞ്ഞു. മോളിവുഡിലെ നിരവധി താരങ്ങള്‍ പെരുച്ചാഴിയിലൂടെ അമേരിക്കയിലെത്തും.
നിരവധി ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥിന്റെ ആദ്യ ഫീച്ചര്‍ സിനിമാ സംരംഭമാണിത്.

 

Share news
error: Content is protected !!
Scroll to Top