HIGHLIGHTS : കൊച്ചി: ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര്
കൊച്ചി: ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പിതാവ് വെളിപ്പെടുത്തി. തന്റെ മകളുടെ പേര് ലോകമറിയണമെന്നാണ്് താന്‍ ആഗ്രഹിക്കുന്നുവെന്ന് പിതാവ് ബ്രിട്ടീഷ് പത്രമായ സണ്‍ഡെ പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
അതിക്രമങ്ങള്‍ക്ക്് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് തന്റെ മകളുടെ പേര് ഊര്‍ജ്ജമാകുമെന്ന് പിതാവ് പറഞ്ഞു. എന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അക്രമത്തെ ചെറുത്തു നില്‍ക്കുന്നതിനിടയില്‍ മരണപ്പെടുകയുമായിരുന്നെന്നും എനിക്ക് അവളെപ്പറ്റി അഭിമാനം മാത്രമാണുള്ളതെന്നും അദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കരിക്കരുതെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്ത്രം ചിത്രം നല്‍കിയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെടെ പിതാവിന്റെ പടം അനുമതിയോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി മാനഭംഗ നിരോധന ഭേദഗതിക്ക്് അവളുടെ പേര് നല്‍കണമെന്ന് ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി ശശി തരൂര്‍ പെണ്‍കുട്ടിയുെട പേരു വെളിപ്പെടുത്തണമെന്ന് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്കിടയായിക്കിയിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സുഹൃത്ത് സീ ന്യൂസിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് സീ ന്യൂസിനെതിരെ കേസെടുത്തിരുന്നു.