ഹൈദരാബാദ്: പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അശ്ലീല ഫേസ് ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയിലെ പ്രകാശം ജില്ലാ സ്വദേശിയായ സന്തോഷിനെയാണ് പോലീസ് അറസ്സ് ചെയ്തത്. ഇയാള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ പേരില്‍ വ്യാജ അശ്ലീല പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയെ തുടര്‍ന്ന് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ പെണ്‍കുട്ടിയെ സംബന്ധിച്ച തെറ്റായ വിവരങ്ങളും ഫോണ്‍ നമ്പറുമായിരുന്നു ഫേസ്ബുക്കില്‍ ചേര്‍ത്തിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




