പെണ്‍കുട്ടികള്‍ക്ക് നൃത്തം ചെയ്യുന്നതിന് വിലക്ക്

ഹരിയാന: ആഘോഷ പരിപാടികളില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതില്‍ വിലക്ക് . ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ്.

പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുമ്പോഴാണ് മാനഭംഗങ്ങളും, കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് പഞ്ചായത്ത് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ആഘോഷപരിപാടികളില്‍ മാത്രമല്ല മല്‍സര പരിപാടികളിലും നൃത്തം അവതരിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഈ ഉത്തരവ് പഞ്ചായത്ത് ഐക്യകണ്‌ഠ്യേനയാണ്് പാസാക്കിയത്.

സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നൃത്ത പരിപാടികള്‍ നടത്തരുതെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റത്തിന് എതിരെ പല കോണുകളില്‍ നിന്നും ഇപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top