പെട്രോള്‍ വില 60 പൈസ കൂട്ടും

തിരു: പെട്രോള്‍ വില സംസ്ഥാനത്ത് ലിറ്ററിന് 60 പൈസ വര്‍ദ്ധിപ്പിക്കും. വില്‍പ്പന നികുതിയില്‍ വരുത്തിയ വര്‍ധനവിനെ തുടര്‍ന്നാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

24.97 ശതമാനമായാണ് വില്പന നികുതി വര്‍ധിപ്പിച്ചത്., 23.89 ശതമാനമായി നേരത്തെ നികുതി കുറച്ചിരുന്നു. പട്രോള്‍ വിലയില്‍ ഏഴ് രുപയില്‍ കൂടുതല്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിച്ചപ്പോഴാണ് കേരളം തീരുവ കുറച്ചു.

പെട്രോള്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top