പെട്രോളിന് വീണ്ടും വിലകൂട്ടി കേരളത്തില്‍ ലിറ്ററിന് 73 രൂപയാകും

ദില്ലി പെട്രോളിന് വീണ്ടും വിലകൂട്ടി. ഒരു രൂപ 55 പൈസയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയും കൂടിയാകുമ്പോള്‍ വില വീണ്ടും കൂടും. അന്തരാഷ്ട്ര നിലവാരത്തില്‍ രൂപയുടെ മുല്യമിടഞ്ഞതാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്പിനികള്‍ പറയുന്ന കാരണം

 

രണ്ടാഴ്ചക്കകത്തുണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ദ്ധനവാണിത്. രണ്ടു മാസത്തിനകം നാലു തവണ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ 29നാണ് ഇന്ധനവില അവസാനമായി വര്‍ദ്ധിപ്പിച്ചത്. നികുതിളില്ലാതെ 1.82 രുൂപയാണ് അന്ന് വര്‍ദ്ധിപ്പിച്ചത്

 

ഏതായാലും ഡീസലിന് ഇത്തവണ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top