HIGHLIGHTS : എടപ്പാള്‍ : പൂജാരിയെ ക്ഷേത്രത്തില്‍ പൂട്ടിയിട്ട് തൊഴാനെത്തിയ 'ഭക്തന്‍' ശ്രീകോവിലിനുള്ളിലെ

എടപ്പാള്‍ : പൂജാരിയെ ക്ഷേത്രത്തില്‍ പൂട്ടിയിട്ട് തൊഴാനെത്തിയ ‘ഭക്തന്‍’ ശ്രീകോവിലിനുള്ളിലെ ദേവിയുടെ തിരുവാപരണം മോഷ്ടിച്ചു. എടപ്പാള്‍ ചുങ്കം പയ്യങ്ങാട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവലെയാണ് സംഭവം.
ശ്രീകോവില്‍ തുറന്ന് വിളക്കുകത്തിക്കുന്നതിനിടെ തൊഴാനായി 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളും 12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും എത്തി. ഒരാഴ്ചയായി ഇയാള്‍ ഇടയ്ക്കിടയ്ക്ക് ക്ഷേത്ര ദര്‍ശനത്തിനെത്താറുണ്ടായിരുന്നു.
ശ്രീകോവിലിനടുത്തുള്ള കരിങ്കുട്ടി കോട്ടയില്‍ വിളക്കുവെക്കുന്നതിന് പൂജാരി കോട്ടയ്ക്കുള്ളിലേക്ക് കയറിയ സമയത്ത് ഇയാള്‍ പൂജാരിയെ അകത്താക്കി കോട്ടയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയശേഷം ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ മൂന്നുപവന്റെ തിരുവാപരണം മോഷ്ടിച്ച് കടന്നു കലയുകയായിരുന്നു. ശ്രീകോവിലിനടുത്തുവെച്ചിരുന്ന പൂജാരിയുടെ അയ്യായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും മോഷണം പോയി.
മുന്‍പും ക്ഷേത്രത്തില്‍ വരാറുള്ള മദ്ധ്യവയസ്‌കന്‍ താന്‍ സെയില്‍സ് ടാക്‌സ് ഓഫീസറാണെന്നും ഇടപ്പാള്‍ ശുകപുരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നതെന്നും പറഞ്ഞിരുന്നു. കൂടാതെ തന്റെ വഴിപാടായി ക്ഷേത്രമുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് കട്ട വിരിക്കെട്ടേ എന്ന് ഇയാള്‍ രമ്ടു ദിവസം മുമ്പ് പൂജാരിയോട് ചോദിച്ചിരുന്നു.