HIGHLIGHTS : കണ്ണൂര്‍ : കോഴിക്കോട് പുല്ലൂരാംപാറയിലും കണ്ണൂരിലെ ഇരിട്ടി
കണ്ണൂര്‍ : കോഴിക്കോട് പുല്ലൂരാംപാറയിലും കണ്ണൂരിലെ ഇരിട്ടി വള്ളതോടും ഉരുള്‍പൊട്ടല്‍. പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പ്പൊട്ടലിലല്‍ തുണ്ടത്തില്‍ ബിജുവിന്റെ മൂന്നരവയസ്സുള്ള മകന്‍ കുട്ടനാണ് മരിച്ചത്. ഒരുകുടുംബത്തിലെ 5 പേരെ കാണാതായി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വള്ളിതോട് പാലം തകര്‍ന്ന് ഒരുകാര്‍ ഒലിച്ചു പോയി. ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പ്രളയത്തില്‍ അകപ്പെട്ട് നാലുപേരെ പിന്നീട് രക്ഷപ്പെടുത്തി.


കോഴിക്കോട് പുല്ലൂരാം പാറയിലെ കൊടയ്ക്കാട്ടു പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ എട്ടു വീടുകള്‍ തകര്‍ന്നു. കോടഞ്ചേരി മഞ്ഞുമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ രണ്ടെണ്ണം തുറന്നു. മറ്റുള്ളവ അല്പസമയത്തിനുള്ളില്‍ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടിമുതല്‍ ശ്രീകണ്ഠാപുരം വരെയുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയിരിക്കുകയാണ് . ഈ ഭാഗങ്ങളിലെല്ലാം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പുല്ലൂരാം പാറയില്‍ ഇന്ന് വൈകീട്ട് 4 മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.