റോം : കത്തോലിക്ക പുരോഹിതന്‍മാരില്‍ രണ്ട് ശതമാനം പേര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണെന്ന് മാര്‍പാപ്പ. ബാലപീഡനം സഭയെ കുഷ്ഠരോഗം പോലെ ബാധിച്ചിരിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കിന് അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ പുരോഹിതന്‍മാരുടെ ലൈംഗിക പീഡനത്തെ പാപ്പ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികളോട് നീചമായ ഈ പ്രവൃത്തി ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും മാര്‍പാപ്പ പറഞ്ഞു. പുരോഹിതന്‍മാരാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളെ സന്ദര്‍ശിച്ച പാപ്പ കുട്ടികളോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
ബാലപീഡകരായ പുരോഹിതര്‍ക്കെതിരെ ക്രിസ്തുവിനെ പോലെ താന്‍ വടിയെടുക്കുമെന്നും പുരോഹിതന്‍മാരുടെ ബ്രഹ്മചര്യ വ്യവസ്ഥ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.




