HIGHLIGHTS : ആലപ്പുഴ: പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ
ആലപ്പുഴ: പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില ഗൂരതരമാണ്. മരിച്ച നാലുപേരും തമിഴ്‌നാട് സ്വേദേശികളാണ്.
അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 60 പേരാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും കുംബസംഗം ആഘോഷിക്കാനാണ് ആലപ്പുഴയിലെത്തിയത്.
ഇവര്‍ക്ക് സഞ്ചരിക്കാനുള്ള ഹൗസ്‌ബോട്ട് കായലില്‍ കുറച്ച് ദൂരെയാണ് നിര്‍ത്തിയിട്ടിരുന്നത്. ആളുകളെ ഒരുബോട്ടില്‍ കയറ്റി ഹൗസ്‌ബോട്ടിലേക്ക് മാറ്റികയറ്റുന്നതിനിടയില്‍ ഹൗസ്‌ബോട്ടില്‍ ഭാരകൂടുതലുണ്ടായി ബോട്ട് ബാലന്‍സ് തെറ്റി മറയുകയായിരുന്നു.