പുത്തന്‍പീടികയില്‍ ഹോട്ടല്‍ ഉടമകുഴഞ്ഞ് വീണുമരിച്ചു.

പരപ്പനങ്ങാടി : പുത്തന്‍പീടികയില്‍ ഇന്ന് വൈകീട്ട് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ ഹോട്ടലുടമ മരിച്ചു. പരപ്പനങ്ങാടി അന്‍സി  മോട്ടോര്‍സിന് സമീപം ഹോട്ടല്‍ കച്ചവടം നടത്തുന്ന പരേതനായ പുതുക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ നാസര്‍(47) ആണ് മരിച്ചത്. വൈകീട്ട് അങ്ങാടിയില്‍വെച്ച് കുഴഞ്ഞ്‌വീണ ഉടനെ നഹാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് : പാത്തുമ്മ.  ഭാര്യ : ജമീല. മക്കള്‍: ആയിശ, ജുസ്‌ന

ഖബറടക്കം നാളെ 10 മണിക്ക് പനത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ത്താനില്‍

Share news
error: Content is protected !!
Scroll to Top