HIGHLIGHTS : കോഴിക്കോട് : മുസ്ലിംലീഗിന്റെ പുതിയ
കോഴിക്കോട് : മുസ്ലിംലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനിനുള്ള യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ഇന്ന ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബിന്റെ നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേരുന്നത്.
ഇനിമുതല്‍ ലീഗില്‍ ഒരു സംസ്ഥാന സെക്രട്ടറി മതിയെന്നാണ് ലീഗിന്റെ പുതിയ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമായിട്ടുള്ളത്. ഈ തീരുമാനം വന്ന സാഹചര്യത്തില്‍ നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ പി എ മജീദ് ഈ സ്ഥാനത്ത് തുടരാനാണ് സാധ്യത.

മറ്റൊരു ജനറല്‍ സെക്രട്ടറിയായ ഇടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കും.