HIGHLIGHTS : കൊയ്‌റോ: പുതിയ ഭരണഘടനയ്ക്ക് ഈജിപ്തില്‍ അംഗീകാരം ലഭിച്ചു. മുഹമ്മദ് മുര്‍സി സര്‍ക്കാര്‍ 63.8 ശതമാനം വോട്ട് നേടിയതോടെയാണ്
കൊയ്‌റോ: പുതിയ ഭരണഘടനയ്ക്ക് ഈജിപ്തില്‍ അംഗീകാരം ലഭിച്ചു. മുഹമ്മദ് മുര്‍സി സര്‍ക്കാര്‍ 63.8 ശതമാനം വോട്ട് നേടിയതോടെയാണ് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. ഇസ്ലാമിക ശരിയത്താണ് പുതിയ ഭരണഘടനയ്ക്ക് അടിസ്ഥാനം.
ഭരണഘടന നിലവില്‍വന്ന് മൂന്ന് മാസത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തണം. അതുവരെ അധികാരം പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കായിരിക്കും.
ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രസിഡന്റ് മുര്‍സിയെ എതിര്‍ക്കുന്ന ഇടതുപക്ഷക്കാരും പുരോഗമന വാദികളും ക്രിസ്ത്യന്‍ വിഭാഗങ്ങളും പ്രതിഷേധവുമായി തരംഗത്തെത്തിയിട്ടുണ്ട്.

അതെ സമയം ഹൊസ്‌നി മുബാറക്കിന്റെ സ്വേഛാദിപത്യ ഭരണത്തിന്റെ അവശേഷിപ്പുകളൊന്നു തന്നെ പുതിയ ഭരണത്തില്‍ ഇല്ലെന്ന് മുസ്ലിം ബ്രദര്‍ഹുഡ് അറിയിച്ചു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായാണ് പ്രിതിപക്ഷം ഹിതപരിശോധനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന അംഗീകരിക്കാനാകില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.