HIGHLIGHTS : 'ഈ നശിച്ച പുകവലി ഒന്ന് നിര്‍ത്തികിട്ടിയിരുന്നെങ്കി''ല്‍ തന്റെ ഭര്‍ത്താവിനെ കുറിച്ച് ഇങ്ങിനെ
‘ഈ നശിച്ച പുകവലി ഒന്ന് നിര്‍ത്തികിട്ടിയിരുന്നെങ്കി”ല്‍ തന്റെ ഭര്‍ത്താവിനെ കുറിച്ച് ഇങ്ങിനെ മനസുവെക്കുന്ന ഭാര്യമാര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട. അതേപോലെ ഇതെങ്ങിനെയെങ്കിലും ഒന്നു നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു വ്യാകുലപ്പെടുന്ന പുകവലിക്കാരും കുറവില്ല ഇവര്‍ക്കൊരു സന്തോഷവാര്‍ത്ത. പുകവലി നിര്‍ത്താന്‍ ഇന്‍ജക്ഷന്‍. കുട്ടികള്‍ ഇതില്‍ പെട്ടുപോകാതിരിക്കാന്‍ വാക്‌സിനും. ഈ വാക്‌സിന്‍ കുത്തിവെക്കുക വഴി അസുഖങ്ങള്‍ മാറി നില്‍കുന്നതുപോലെ പുകവലിയും കുട്ടികളില്‍ നിന്ന്് മാറിനില്‍ക്കും. ന്യൂയോര്‍ക്കിലെ വീല്‍ കോണെല്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകരാണ് ഈ പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.
ഈ ഇന്‍ജക്ഷന്‍ ചെയ്യുകവഴി പുകവലിക്കുന്നവരുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ജീനുകള്‍ ഉണ്ടാക്കുന്ന ആന്‌റിബോഡികള്‍ പുകയിലെ നിക്കോട്ടിന്‍ തലച്ചോറില്‍ എത്തുന്നതിനുമുമ്പേ നിര്‍വീര്യമാകുന്നതുമൂലം പുകവലിയോടുള്ള താല്പര്യം കുറഞ്ഞ് പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നാണ് ഇവര്‍ നടത്തിയ പരീക്ഷമണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
എാന്നാല്‍ ഈ പരീക്ഷണം നടപ്പില്‍ വരുത്താന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.