HIGHLIGHTS : ദില്ലി: സൂര്യനെല്ലികേസില്‍

ദില്ലി: സൂര്യനെല്ലികേസില്‍ കുറ്റാരോപിതനായ പി ജെ കുര്യന്‍ രാഷ്ട്രപതി ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ദേശിയ നേതൃത്വം ആവശ്യപ്പെട്ടു. കുറ്റവിമുക്തനാകുന്നതുവരെ കുര്യന്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സൂര്യനെല്ലി കേസില്‍ പുതുതായി പുറത്തുവന്ന തെളിവുകള്‍ നിര്‍ണായകമാണെന്നും പ്രകാശ് അഭിപ്രായപ്പെട്ടു. ഇതുവരെ വ്യക്തമായ നിലപാടുപറയാതെ മാറിനിന്ന ബിജെപി ദേശിയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പി ജെ കുര്യന് അനുകൂലമായി മുമ്പ് മൊഴി നല്‍കിയ ബിജെപി സംസ്ഥാന കമ്മിറ്റ് അംഗം കെ എന്‍ രാജനെതിരെ നടപടിയെടുക്കണമെന്നും കേരള ഘടകം ദേശിയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
നേരത്തെ പിജെ കുര്യനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലിയായിരുന്നു.