HIGHLIGHTS : കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐഎം
കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രേസിക്യുഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്് കോടതി ജയരാജന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പി ജയരാജന്റെ അറസ്റ്റിനു ശേഷം സിപിഐഎം കണ്ണൂര്‍ ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണമായി.


മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ടിവി രാജേഷ് എംഎല്‍എയെ അന്വേഷണ സംഘം അറസ്റ്റുചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
കേസിലെ 38 ഉം 39 ഉം പ്രതികളാണ് ഇരുവരും.