പിസി ജോര്‍ജ് വിഴുപ്പു ഭാണ്ഡം : കോണ്‍ഗ്രസ് എംഎല്‍എമാര്‍

തിരു പിസി ജോര്‍ജ് എന്ന വിഴുപ്പ്ഭാണ്ഡത്തെ ഇനിയും ചുമക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും. പിസി ജോര്‍ജിനെ ചീഫ് വിപ്പ് സഥാനത്തു നിന്ന് മാറ്റണെമെന്നും ഇവര്‍ ആവിശ്യപ്പെട്ടു.വെള്ളിയാഴാച നടന്ന കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ ആവിശ്യമുയര്‍ന്നത്.
വിഷയത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടണമെന്ന് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ് എന്നിവരടക്കമുള്ള മന്ത്രിമാരും ആവിശ്യപ്പെട്ടു.

പിസി ജോര്‍ജിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷവും സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചട്ടം പരിശോധിച്ച് ജോര്‍ജിനെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കറും സഭയെ അറിയിച്ചിരുന്നു.
അതേസമയം കെആര്‍ ഗൗരിയമ്മക്കും ടിവി തോമസിനും നടത്തിയ അസഭ്യപര്‍ഷത്തിന് പിസി ജോര്‍ജ് സഭയില്‍ മാപ്പു പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top