Section

malabari-logo-mobile

കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി മോഷണത്തിന് ഉപയോഗിക്കുന്ന സംഘം പിടിയില്‍

HIGHLIGHTS : വേങ്ങര:

വേങ്ങര: കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി മോഷണത്തിന് ഉപയോഗിക്കുന്ന സംഘം പിടിയില്‍

ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതി. മലപ്പുറം വേങ്ങര സ്വദേശികളാണ് മലപ്പുറം സി.ഐയുടെ  നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.

sameeksha-malabarinews

ആളില്ലാത്ത വീടുകള്‍ കണ്ടുപിടിച്ച് സ്വര്‍ണ്ണവും മറ്റ് ഉപകരണങ്ങളും മോഷണം നടത്തുകയാണ് സംഘത്തിന്‍റെ രീതി. വേങ്ങര സ്വദേശികളായ റാഫി, സൈത്, സൈതലവി എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്. സംഘത്തലവന്‍ റഊഫ് മറ്റൊരു കേസില്‍ ഇപ്പോള്‍ മഞ്ചേരി സബ് ജയിലില്‍ കഴിയുകയാണ്. റഊഫിന്‍റെ ജാമ്യത്തിലിറക്കാന്‍ വന്നയാളെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് സംഘം പിടിയിലായത്. സംഘത്തിനെതിരെ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും വേങ്ങര സ്റ്റേഷനില്‍ ഒരു കേസുമുണ്ട്. കോട്ടക്കലില്‍ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇവര്‍ പ്രതികളാണ്. ബലമുള്ള വാതിലുകള്‍ പോലും സംഘം ആയുധം ഉപയോഗിച്ച് തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ട്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് മോഷണങ്ങളില്‍ സഹകരിപ്പിക്കുന്ന രീതിയും ഇവര്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ചില വീട്ടുപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജയിലില്‍ കഴിയുന്ന റഊഫിനെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കൂടുതല്‍ മോഷണക്കേസുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാവൂ. മലപ്പുറം സി.ഐ ടി.ബി വിജയന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!