HIGHLIGHTS : തിരു തന്റെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കാന്‍ പിസി ജോര്‍ജ് ജോര്ജ് ഒരുങ്ങുന്നു.
തിരു :തന്റെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കാന്‍ പിസി ജോര്‍ജ് ജോര്ജ് ഒരുങ്ങുന്നു. ജോര്‍ജ് രാജിവെയ്ക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎംമാണിയുടെ അനുമതി തേടി.
അതേ സമയം പിസി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. കൂടാതെ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജോര്‍ജ്ജും കെ എം മാണിയുമായി ഇന്ന് കൂടികാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സോളാര്‍ കേസില്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ പിസി ജോര്‍ജ് മുഖ്യമന്ത്രി സ്വയം സ്ഥാനമൊഴിയണമെന്ന് ആവിശ്യപ്പെട്ടിരുന്നു. താനായിരുന്നങ്ങില്‍ പണ്ടേ രാജി വെച്ചേനെയെന്നും പ്രസ്താവിച്ചിരുന്നു.
ഇതേ തുടര്‍ന്ന്് കോണ്‍ഗ്രസ്സ് നേതാക്കള്‍ പിസിജോര്‍ജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അത്രക്ക് ധാര്‍മികതയുണ്ടെങ്ങില്‍ പിസി ജോര്‍ജ് രാജിവെയ്ക്കട്ടെയെന്ന് പിടി തോമസ് എംപി പ്രതികരിച്ചിരുന്നു.. മുഖ്യമന്ത്രി രാജിവെയക്കണമെന്ന ധ്വനിയില്‍ സംസാരിക്കരുതായിരുന്നവെന്ന് കെഎം മാണിയും പ്രതികരിച്ചിരുന്നു.
രാജി വെച്ച പിസി ജോര്‍ജ് രാജി വെയക്കാത്ത പിസി ജോര്‍ജിനെക്കാള്‍ അപകടകാരിയായിരിക്കമെന്ന് നിരവധി യുഡിഎഫ് നേതാക്കള്‍ കരുതുന്നുണ്ട്,