പിള്ള-ഗണേഷ് തര്‍ക്കം മുറുകുന്നു. മന്ത്രിയെ പിന്‍വലിക്കാനുള്ള കത്ത് ഇന്ന് നല്‍കുമെന്ന് സൂചന.

തിരു : പിള്ള-ഗണേഷ് പ്രശ്‌നം വീണ്ടും കൊടുമ്പിരികൊള്ളുന്നു.ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ വന്ന ധാരണകള്‍ അംഗീകരിക്കാതെ ഗണേഷ്‌കുമാര്‍ ഇപ്പോഴും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരോടും ഗണേഷ് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെയും കേരളാകോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ നായരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്.

ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും പിന്‍ വലിക്കാനുള്ള കത്ത് ഇന്ന് നല്‍കുമെന്നും

സൂചനയുണ്ട്.

Share news
error: Content is protected !!
Scroll to Top