പാലത്തിങ്ങലില്‍ മണല്‍വേട്ട ; 18 ലോഡ് പിടികൂടി.

പരപ്പനങ്ങാടി : പാലത്തിങ്ങലിനടുത്ത് രണ്ട് കേന്ദ്രങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 18 ലോഡ് മണല്‍ പോലീസ് പിടികൂടി. കൊട്ടന്തല റോഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടു വളപ്പില്‍ നിന്നാണ് ഇതില്‍ പത്ത് ലോഡും പിടികൂടിയത്. ബാക്കി എട്ട് ലോഡ് പാലത്തിങ്ങല്‍ മാണ്ട്യാല കടവില്‍ നിന്നുമാണ് പിടിച്ചെടുത്തത്. പികെ റിയാസിന്റെ വീടിനോട് ചേര്‍ന്നാണ് പത്ത് ലോഡ് മണല്‍ ഉണ്ടായിരുന്നത്.

പഞ്ചായത്തില്‍ പാസ്സിനപേക്ഷിച്ച ഗുണഭോക്താക്കള്‍ക്ക് മണല്‍ ലഭിക്കാതിരിക്കുകയും പാലത്തിങ്ങല്‍ പുഴയില്‍നിന്ന് മണലൂറ്റല്‍ നിര്‍ബാധം തുടരുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്.

പരപ്പനങ്ങാടി എസ്‌ഐ എന്‍ സി മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍വേട്ട നടത്തിയത്. പിടിച്ചെടുത്ത മണല്‍ പിന്നീട് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

Share news
error: Content is protected !!
Scroll to Top