Section

malabari-logo-mobile

പാക് പൗരന്‍ സനാഹുള്ള ഖാന്‍ മരിച്ചു

HIGHLIGHTS : ചാണ്ഡീഗഡ് : ജമ്മുജയിലില്‍ വച്ച് സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാക്കിസ്ഥാന്‍ പൗരന്‍ സനാഹുള്ള ഖാന്‍ മരിച്ചു.

ഇന്ന് രാവിലെ 7.30ഓടെയാണ് മരണം സ്ഥിതീകരിച്ചത്. ചാണ്ഡീഗഡിലെ പിജി ആശപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഇന്നലെ രാത്രിയോടെ ഇയാളുടെ വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തകരമാറ് സംഭവിക്കുകയായിരുന്നു.

ടാഡ നിയമപ്രകാരം 1999ലാണ് സനാഹുള്ള അറസ്റ്റിലായത് .
ജീവപര്ന്ത്യം തടവിന് ശിക്ഷിച്ച് ജമ്മുവില്െ കോട്ട് ജയിിലിലാണ് കഴിഞ്ഞിരുന്നത്. ലാഹോറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ സര്‍ബജിത്ത്‌സിങ്ങ് മരിച്ച ദിവസമാണ് സഹതടവുകാര്‍ സനാഹുള്ളയെ ആക്രമിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!