HIGHLIGHTS : ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് അജ്മീര്‍ സന്ദര്‍ശനത്തിനായി
ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് അജ്മീര്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ജയ്പൂരിലെത്തിയ അദ്ദേഹം ആദ്യം ദര്‍ഗ സന്ദര്‍ശിക്കും. അതേസമയം ദര്‍ഗ അധികൃതരുടെ കടുത്ത ബഹിഷ്‌കരണത്തിനിടയിലാണ് പര്‍വേസ് അഷറഫിന്റെ ദര്‍ഗ സന്ദര്‍ശനം.
ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയെടുത്ത് സംഭവത്തില്‍ അപലപിക്കാത്ത പാക് പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രധിഷേധിച്ചാണ് രാജാ പര്‍വേസ് അഷറഫിന്റെ സന്ദര്‍ശനത്തെ ബഹിഷ്‌കരിക്കുന്നതെന്ന് ദര്‍ഗ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. എന്തിനുവേണ്ടിയാണ് രാജാ പര്‍വേസ് അഷറഫ് ദര്‍ഗ സന്ദര്‍ശിക്കുന്നതെന്ന് അിറയില്ലെന്നും ഇവര്‍ക്ക് ദര്‍ഗയില്‍ പ്രാര്‍ത്ഥനക്കായി സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും ദര്‍ഗാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദര്‍ഗ സന്ദര്‍ശിക്കാന്‍ പാക് പ്രധാനമന്ത്രി ആഗ്രഹം അിറയിച്ചതിനാലാണ് അദ്ദേഹത്തിന് നയതന്ത്ര ചട്ടപ്രകാരമുള്ള സൗകര്യം ഒരുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ സന്ദര്‍ശനമാണെങ്കിലും പാക് പ്രധാന മന്ത്രിക്ക് ഉച്ചഭക്ഷണ വിരുന്ന് നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഗുര്‍ഷിദ് പറഞ്ഞിരുന്നു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ നയതന്ത്ര വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകില്ല.