പാകിസ്ഥാന്‍ ജയിലില്‍ ഭീകാരാക്രമണം; 40 തടവുകാരെ അക്രമികള്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ് : പാകിസ്താനനില്‍ ഭീകരരുള്‍പ്പെടെയുള്ളവരെ തടവിലിട്ടിരുന്ന ജിയിലില്‍ ഭീകരാക്രമണം. ദേര ഇസ്മായില്‍ഖാനിലെ സെന്‍ട്രല്‍ ജയിലിലാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് അക്രമണം നടന്നത്. അക്രമികള്‍ ഗ്രനേഡുകളും യന്ത്ര തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

40 തടവുകാരെ അക്രമികള്‍ മോചിപ്പിച്ചു. താലിബാനിലും മറ്റ് ഭീകര സംഘടനകളിലും പെടുന്ന 250 പേരുള്‍പ്പെടെ 5000 ത്തോളം തടവുകാരാണ് ഇവിടെയുണ്ടായിരുന്നത്. സംഭവത്തെ തടുര്‍ന്ന് പോലീസും സുരക്ഷാ സേനകളും ജയില്‍ വളഞ്ഞിരിക്കുകയാണ് അക്രമികള്‍ എത്ര പേരുണ്ടെന്ന് അറിവായിട്ടില്ല.

പാകിസ്താനില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആക്രമണം.

 

Share news
error: Content is protected !!
Scroll to Top