പശ്ചിമഘട്ട സംരക്ഷണത്തിനായി മുഖ്യമന്ത്രിക്ക് കുട്ടിശാസ്ത്രജ്ഞരുടെ കത്ത്

കേരളത്തിന്റെ കാര്‍ഷിക-ജൈവ സംസ്‌കാരത്തിന്റെ രക്ഷാകവചമായ പശ്ചിമഘട്ടത്തെ വേണ്ട വിധം സംരക്ഷിച്ച് വരും തലമുറകളുടെ ജീവന്‍ നിലനിര്‍ത്താനായി കേരള മുഖ്യമന്ത്രിക്ക് കുട്ടി ശാസ്ത്രജ്ഞരുടെ കത്ത്. ജില്ലാതല ഭൗമ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ വിദ്യാഭ്യാസവകുപ്പും ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സെമിനാറിലാണ് കുട്ടികളുടെ കത്തെഴുത്ത് നടന്നത്. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ക് മേലുളള അമിതാമയ ചൂഷണം എന്നിവ മൂലം കേരളത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന നാശം മുറക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ സ്വയം സന്നദ്ധരായി പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ബോധിപ്പിച്ചുകൊണ്ടാണ് കത്ത് തയ്യാറാക്കിയത്.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുമായി മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം കുട്ടികളാണ് സെമിനാറില്‍ പങ്കെടുത്തത്. സെമിനാറിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി.സഫറുളള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ സെക്രട്ടറി എം.എസ്. റഫീഖ്ബാബു, എക്‌സി. ഡയറക്റ്റര്‍ ഡോ. എച്ച്. ഷബീബുറഹ്മാന്‍ വിഷയം അവതരിപ്പിച്ചു. റ്റിപി. ജരീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഡിനേറ്റര്‍ ആലിക്കുട്ടി മാസ്റ്റര്‍, ശംസുദ്ധീന്‍ പെരിന്തല്‍മണ്ണ, എം.പി. ചന്ദ്രന്‍ മുണ്ടുമുഴി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top