പറവൂര്‍ പീഡനം;അച്ഛനു അമ്മക്കും തടവുശിക്ഷയും പിഴയും

കൊച്ചി: പറവൂര്‍ പീഡനത്തില്‍ അച്ഛനു പത്തും അമ്മക്ക് ഏഴ് വര്‍ഷവും തടവും പിഴയും വിധിച്ചു. എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതിയുടേതാണ് വിധി. അച്ഛന് 40,000 രൂപയും അമ്മയ്ക്ക് 20,000 രൂപയുമാണ് പിഴയടക്കേണ്ടത്.
ക്രൈം ബ്രാഞ്ച്് സമര്‍പ്പിച്ച നാലാം കുറ്റപത്ര പ്രകാരമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഇരുവരെയും വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. നേരത്തെ പോലീസ് സമര്‍പ്പിച്ച ഒന്നും രണ്ടും മൂന്നും കുറ്റ പത്രത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കുറ്റകാരിയായിരുന്നില്ല. എന്നാല്‍ കുറ്റപത്ര പ്രകാരം അമ്മ കേസിലെ രണ്ടാം പ്രതിയാവുകയായിരുന്നു. പറവൂര്‍ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന് ജീവപര്യന്തം തടവും രണ്ടാം കേസില്‍ 7 വര്‍ഷം തടവും മൂന്നാം കേസില്‍ പത്ത് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അനീഷ് എന്ന ബിസിനസുകാരന് 10 വര്‍ഷ തടവിനും ഇടനിലക്കാരിയായ പെരുമ്പാവൂര്‍ സ്വദേശി ഓമനക്ക് 7 വര്‍ഷം തടവിനും മറ്റൊരു കേസില്‍ വിചാരണ കോടതി തടവു വിധിച്ചിരുന്നു.

സിനിമയിലും ടിവി സീരിയലിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടയെ അച്ഛന്‍ പലര്‍ക്കും കാഴ്ചെവക്കുകയായിരുന്നു എന്നാണ് കേസ്. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് 52 ഓളം കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളിലെല്ലാം തന്നെ പെണ്‍കുട്ടിയുടെ അച്ഛനാണ് ഒന്നാം പ്രതി.

 

 

Share news
error: Content is protected !!
Scroll to Top