പരപ്പനങ്ങാടി : ജനകീയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്നത്തെ മത്സരത്തില്‍ ഫിഫ മഞ്ചേരിക്ക് വിജയം.
മെഡീകെയര്‍ അരീക്കോടുമായുള്ള മത്സരത്തില്‍ കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
അത്യന്തം ആവേശകരമായ മത്സരമാണ് മൈതാനത്ത് നടന്നത്. നൈജീരിയന്‍ താരങ്ങളുടെ ആഫ്രിക്കന്‍ ശൈലി കാണികളെ ഏറെ ആവേശം കൊള്ളിച്ചു.
നാളത്തെ മത്സരത്തില്‍ പുകയൂര്‍ ബ്രദേഴ്‌സ് അല്‍മിഹാന്‍ വളാഞ്ചേരി നേരിടും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




