പരപ്പനാട് സെവന്‍സ്: കെഎഫ്‌സി കാളികാവ് ജൈത്രയാത്ര തുടരുന്നു.

പരപ്പനങ്ങാടി: പരപ്പനാട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെഎഫ്‌സി കാളികാവ് ഏകപക്ഷീയമായ 2ഗോളുകള്‍ക്ക്

വറൈറ്റി കൊടിഞ്ഞിയെ തോല്‍പ്പിച്ചു.

നിറഞ്ഞ ഗ്യാലറികള്‍ക്ക് മുമ്പാകെ ആവേശകരമായ കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. രണ്ട് നൈജീരിയന്‍ താരങ്ങളെയടക്കം അണി നിരത്തി ബേസ് പെരുമ്പാവൂരിന്റെ കളിക്കാരെ കളത്തിലിറക്കിയ വറൈറ്റി കൊടിഞ്ഞിയെ തകര്‍ത്ത രണ്ട് ഗോളുകളും പിറന്നത് 2-ാം പകുതിയിലായിരുന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ജിംഖാന തൃശൂരിനെ തോല്‍പ്പിച്ചാണ് കെഎഫ്‌സി കാളികാവ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.

ഇന്ന് ക്രിസ്തുമസ് ആയതിനാല്‍ കളിയുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top