പരപ്പനങ്ങാടി സൂപ്പികുട്ടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ വന്‍ കവര്‍ച്ച

പരപ്പനങ്ങാടി : പരപ്പനങ്ങാടി സൂപ്പികുട്ടി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വന്‍ കവര്‍ച്ച. ഈ മാസം 28ന് ഉദ്ഘാടനം ചെയ്യാനിരുന്ന സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് 9 കമ്പ്യൂട്ടറുകള്‍ മോഷണം പോയി. കമ്പ്യൂട്ടറുകളുടെ സിപിയു അടക്കമുള്ള സാമഗ്രികളാണ് കളവ് പോയത്.

രണ്ടുദിവസം അവധിയായതിനാല്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ആകാം കളവ് നടന്നിട്ടുണ്ടാകുക എന്നാണ് കരുതുന്നത്. 2ലക്ഷം രൂപയുടെ സാമഗ്രികളാണ് കളവ് പോയത്.
ഇന്ന് രാവിലെ സ്‌കൂള്‍ വൃത്തിയാക്കാന്‍തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സി. സന്തോഷ്, പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. കമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കിയ സാങ്കേതിക വിദഗ്ധരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിനായി മലപ്പുറത്തുനിന്ന് ഇന്‍സ്‌പെക്ടര്‍ കെ. മുകുന്ദനുണ്ണിയുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദരും ,ഡോഗ്‌സ്‌ക്വാഡും എത്തി സ്‌കൂളില്‍ പരിശോധന നടത്തി.

Related Articles