HIGHLIGHTS : പരപ്പനങ്ങാടി: ഇന്ന് രാവിലെ 7.30 മണിയോടെ പരപ്പനങ്ങാടി ചെമ്മാട് റോഢില്‍ ബൈക്കപകടത്തില്‍
പരപ്പനങ്ങാടി: ഇന്ന് രാവിലെ 7.30 മണിയോടെ പരപ്പനങ്ങാടി ചെമ്മാട് റോഢില്‍ ബൈക്കപകടത്തില്‍ മരിച്ച റിട്ടയര്‍ഡ് അധ്യാപകന് പാലത്തിങ്ങല്‍ ചെറോട്ടുപോയില് അഹമ്മദ്കുട്ടി(66)യുടെ മൃത്ദേഹം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
പല്ലവി തിയ്യേറ്ററിന് മുന്‍വശത്തു വച്ചാണ് അപകടമുണ്ടായത് അഹമ്മദ് കുട്ടി സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടം നടന്നയുടെനെ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയലെ്തതിച്ചെങ്ങിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പെട്ട മറ്റൊരു ബൈക്കോടിച്ചിരുന്ന പാലത്തിങ്ങല്‍ സ്വദേശിയായ പത്തൂര്‍ വീട്ടില്‍ മൂഹമ്മദാലി(16) എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് ജില്ലയിലെ പാനൂര്‍ സ്വദേശിയായ അഹമ്മദുകുട്ടമാസ്റ്റര് വര്‍ഷങ്ങളായി പരപ്പനങ്ങാടിയില്‍ താമസമാണ്. ഇപ്പാള്‍ പാലത്തിങ്ങല്‍ അങ്ങാടിക്കടുത്താണ് താമസം.
തിരൂരങ്ങാടി ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികഅധ്യാപകനയിരുന്നു ഇദ്ദേഹം.
ഭാര്യ ഹബീബ (റിട്ട അധ്യാപിക) മക്കള്‍ ഹസീന, ഡോ ഹാരീസ്. ഹാഷിം
മരുമക്കള്‍ ഡോ മുഹമ്മദ് സൗദ്, ഡോ ഷംസാദ്, ഡോ ജസീന.
