HIGHLIGHTS : പരപ്പനങ്ങാടി : കോട്ടത്തറ ന്യൂരചന കലാകായികവേദി
പരപ്പനങ്ങാടി : കോട്ടത്തറ ന്യൂരചന കലാകായികവേദി സംഘടിപ്പിച്ച ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പരപ്പനങ്ങാടി ബിഇഎം സ്പോട്ട്ന് ആധികാരികവിജയം. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ബിഇഎം സ്പോട്ട് കിങ്സ് ഇലവന് കോട്ടപ്പുറത്തിനെയാണ് തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് മൂന്ന് ഓവറില്‍ 45 റണ്‍സ് നേടി. എന്നാല്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ ബിഇഎം സ്പോട്ട് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു
ടൂര്‍ണമെന്റിലെ മികച്ച താരമായി സിബില്‍ തോട്ടത്തിലിനെ തിരഞ്ഞെടുത്തു. നാലു മത്സരങ്ങളില്‍ നിന്നായി സിബില്‍ 210 റണ്‍സാണ് അടിച്ചുകൂട്ടിയത്.