പരപ്പനങ്ങാടി നിര്‍ദ്ധിഷ്ട പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍ പിരക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു.. ഇന്ന് രാവലെ ടോള്‍ബൂത്ത് നിര്‍മിക്കാനുള്ള നീക്കം വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തടഞ്ഞു.
ഡിവൈഎഫ്ഐ, സോളിഡാരിറ്റി, പിഡിപി. എസ്ഡിപിഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയതോടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനിടയില്‍ ചില പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് നിര്‍മാണ സാമഗ്രികള്‍ വലിച്ചെറിഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.
അധികാരികള്‍ ടോള്‍ബൂത്ത് നിര്‍മാണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. പിന്നീട് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നുപറഞ്ഞ് കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. സമരം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം സമരത്തില്‍ പങ്കെടുത്ത കന്യകത്ത് ഷമീര്‍, തോട്ടത്തില്‍ അബ്ദുറഹീം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടോള്‍ പിരിക്കാനുള്ള നീക്കവുമായി അധികാരികള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ജനകീയ സമരം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റയംഗം മുഹമ്മദ് റാഫി പറഞ്ഞു.
പരപ്പനങ്ങാടി ടോള്‍ വിരുദ്ധസമരക്കാര്‍ക്ക് ജാമ്യം




