HIGHLIGHTS : പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരം നടത്തിയ സര്‍വ്വകഷി ആക്ഷന്‍ കൗണ്‍സിലിനും കലാനാഥന്‍ മാസ്റ്റര്‍ക്കും എതിരെ
പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരം നടത്തിയ സര്‍വ്വകഷി ആക്ഷന്‍ കൗണ്‍സിലിനും കലാനാഥന്‍ മാസ്റ്റര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ക്ക് ടോള്‍പിരിവ് അനിവാര്യമാണെന്നും ഈ ഘട്ടത്തിലും പരപ്പനങ്ങാടിക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ടോള്‍ സംഖ്യ ഗണ്യമായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ നേതവായ മുന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് യു. കലാനാഥന്‍മാസ്റ്റര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ ഒരു പ്രാദേശിക ചാനലിലെ ചര്‍ച്ചയില്‍ യുക്തിവാദിസംഘം നേതാവണെന്നും, പ്രശ്‌നക്കാരനാണെന്നുമുള്ള തരത്തിലുള്ള ആരോപണം മുസ്ലീം ലീഗും ഉന്നയിച്ചിരുന്നു.

പരപ്പനങ്ങാടിക്കാര്‍ ഒറ്റക്കെട്ടായി ആഘോഷപൂര്‍വ്വം നടത്തിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡുകള്‍ പോലീസ് നോക്കി നില്‌ക്കെ നശിപ്പിക്കാന്‍ നേതൃത്വവും ഗൂഡാലോചന നടത്തുകയും ചെയ്ത സിപിഐഎം മുഖമൂടിയണിഞ്ഞ ആക്ഷന്‍ കമ്മറ്റിയുടെ നടപടികള്‍ അപലപണീയമാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
യോഗത്തില്‍ ഇക്ബാല്‍ കല്ലുങ്ങല്‍, സെയ്തലവി കടവത്ത് ഒഎം ജലീല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.