HIGHLIGHTS : പരപ്പനങ്ങാടി/താനൂര്‍: മലപ്പുറത്തിന്റെ തീരദേശ ഗ്രാമങ്ങളായ താനൂരും പരപ്പനങ്ങാടിയിലും വ്യാപകമായി
കനത്ത മഴപെയ്തിട്ടുണ്ടെങ്കിലും ഡ്രൈനേജുകള്‍ പലയിടത്തും മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് തടസപ്പെട്ടിരിക്കുന്നതിനാല്‍ വെള്ളം ഒഴുകിപോകാത്ത അവസ്ഥയാണ്. ഇതുകൊണ്ടു തന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാലിന്യത്തിലും ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡസ് കൊതുക് പെരുകുകയാണ്.

പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങളിലാണ് ഇവയുടെ പ്രജനന കേന്ദ്രങ്ങളാകുന്നത്. ബോധവല്‍ക്കരണമടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പു ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇനിയും ആരോഗ്യവകുപ്പും പഞ്ചായത്തും സന്നദ്ധ പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജില്ലയിലെ തീരദേശ മേഖല പലതരം പകര്‍ച്ച വ്യാധികളുടെ പിടിയിലമര്‍ന്നേക്കും.