പരപ്പനങ്ങാടിയില്‍ പച്ചക്കറികട ജീവനക്കാരന് മൂര്‍ഖന്റെ കടിയേറ്റു.

പരപ്പനങ്ങാടി: പച്ചക്കറികടയിലെ ജീവനക്കാരന് കറിവേപ്പില ചാക്കില്‍ നിന്നും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. കറുത്തേടത്ത് മുഹമ്മദ് (45) നാണ്കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പരപ്പനങ്ങാടി ടൗണിലെ റെയില്‍വേഗേറ്റിന് സമീപത്തെ സിപിഎ പച്ചകറി മൊത്ത വിതരണകടയിലെ കീവനക്കാരനായ മുഹമ്മദിന് മൂര്‍ഖന്റെ കടിയേറ്റത്. കറിവേപ്പിലയുടെ ചാക്കുകള്‍ എടുത്ത് മാറ്റുന്നതിനിടെ ഇയാളുടെ കയ്യില്‍ മൂര്‍ഖന്‍ കൊത്തുകയായിരുന്നു. കടിയേറ്റ ഉടന്‍തന്നെ ബോധരഹിതനായ ഇയാളെ ഉടന്‍തന്നെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top