പരപ്പനങ്ങാടിയില്‍ എസ്എന്‍ഡിപി യോഗം പിളര്‍പ്പിലേക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി എസ്എന്‍ഡിപി ശാഖായോഗത്തിന്റെ നിലവിലുള്ള നേതൃത്വത്തിനെതിരെ കലാപകൊടിയുമായി ഒരുവിഭാഗം പ്രവര്‍ത്തകരും നേതാക്കളും രംഗത്ത്.

നിലവിലുള്ള നേതൃത്വം പാര്‍ശ്വവര്‍ത്തികളെയും സ്വന്തക്കാരെയും യാതൊരുമാനദണ്ഡവുമില്ലാതെ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ആരോപണം. സംഘടനയുടെ ശാഖാ പ്രസിഡന്റ് ഏകാധിപതിയെപോലെ തന്നിഷ്ടം കാണിക്കുകയാണെന്ന് വിമതവിഭാഗം കുറ്റപ്പെടുത്തി. പരപ്പനങ്ങാടിയില്‍ സംഘടന രൂപീകരിച്ചകാലത്ത് ഉണ്ടായിരുന്ന സജീവ പ്രവര്‍ത്തകരെയും ഭാരവാഹികളെയും അവര്‍പോലുമറിയാതെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയാണ് ചെയ്തതെന്ന് വിമത വിഭാഗം കുറ്റപ്പെടുത്തി.

പ്രാദേശിക സന്തുലനാവസ്ഥ അട്ടിമറിച്ച്‌കൊണ്ട് പരപ്പനങ്ങാടി വില്ലേജിലുള്ള എല്ലാവരെയും ഇപ്പോള്‍ ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മെയ് 7ന് നടക്കുന്ന ഗുരുമന്ദിര ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കുമെന്നും പറഞ്ഞു.
നേതൃത്വത്തിനെതിരെ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യു.വി ശ്രീധരന്‍, പി.കെ വേലായുധന്‍, വാല്‍പ്പാശേരി പുറക്കാട്ട് വേണു എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top