പരപ്പനങ്ങാടിപഞ്ചായത്ത് മണല്‍ തോണികള്‍ പിടിച്ചെടുക്കുന്നു.

പര്പ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്തിലെ അംഗീകൃത കടവുകളിലെ ലൈസന്‍സുള്ള തോണികള്‍ മണല്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അത്തരം തോണികള്‍ പിടിച്ചെടുക്കാനാന്‍ പഞ്ചായത്തിലെ സര്‍വ്വകക്ഷി സ്‌ക്വാഡിന്റെ തീരുമാനം.

പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയും പോലീസ് , റവന്യു ഉദ്യോഗസ്ഥരും,വിവിധ രാഷ്ട്രീയ പാര്‍ട്ടീ പ്രതിനിധകളും അടങ്ങിയതാണ് ഈ കമ്മിറ്റി. ഇപ്പോള്‍ പരപ്പനങ്ങാടിയിലെ കടവുകളില്‍ നിന്ന് നാല് ലോഡ് മണല്‍ മാത്രമാണ് പാസ്സുള്ള ഉപഭോക്ത്താക്കള്‍ക്ക് ലഭിക്കുന്നത്. അതെ സമയം ദിനംപ്രതി 50 ലോഡെങ്കിലും മണല്‍ ഈ കടവുകളില്‍ നിന്ന് ബ്ലാക്ക് എന്ന ഓമന പേരില്‍ കടത്തുന്നുണ്ട്. പഞ്ചായത്തിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ മണല്‍ കൊള്ളയ്ക്ക് പരപ്പനങ്ങാടിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയും ഉണ്ട്.

ഈ സര്‍വ്വകക്ഷി യോഗത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങി കൊടുക്കരുത് എന്ന് തീരുമാനവുമുണ്ട്. ാേഗത്തില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, പി.കെ ജമാല്‍, അബ്ദുറഹിമാന്‍കുട്ടി, ഇക്ബാല്‍ മലയില്‍ എന്നിവര്‍ സംസാരിച്ചു.

Related Articles