HIGHLIGHTS : തിരു: നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍
തിരു: നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ചോര്‍ത്തുന്ന തമിഴ്നാട് ഉദേ്യാഗസ്ഥനുമായി മൂന്ന് പ്രമുഖ മലയാളപത്രങ്ങള്‍ക്ക് അടുത്ത ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട. മനോരമ,മാതൃഭൂമി, കേരളകൗമുദി എന്നിവയുടെ പേരെടുത്ത് പറഞ്ഞാണ് ഇന്റലിജന്‍സ് മേധാവി ടി പി സെന്കാുമാര് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ പത്രങ്ങളുടെ തലസ്ഥാനത്തെ പ്രമുഖരായ ചില ലേഖകരുമായി തനിക്ക് അടുപ്പമുണ്ടെന്ന് സെക്രട്ടറിയേറ്റില്‍ നിന്നും ഫയല്‍ കടത്തിയ തമിഴ്നാട് ചാരന് ഉണ്ണികൃഷ്ണന് ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി.
മന്ത്രി അനൂപ് ജേക്കബ്, മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര്, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്, സെക്രട്ടറിയേറ്റിലെ ജല,നിയമ,അഭ്യന്തരവകുപ്പ് എന്നിവയിലെ ഉദേ്യാഗസ്ഥര്‍ എന്നിവരുമായും ഉണ്ണിക്കൃഷ്ണന് ബന്ധമുണ്ട്. മന്ത്രിമാരുടെ തമിഴ്നാട് യാത്രയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നത് താനാണെന്ന് ഇയാള്‍ ഇന്റലിജന്‍സ് ഉദേ്യാഗസ്ഥരോട് പറഞ്ഞിരുന്നു.

തമിഴ്നാടിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന് പ്രത്യുപകരമായി പാരിതോഷികവും മറ്റും മൂന്നുപത്രങ്ങളുടെ ലേഖകര്‍ക്ക് നല്‍കുക പതിവാണ്. തഴിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പത്ര പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലാസയാത്രയും തരപ്പെടുത്തിയിട്ടുണ്ട്. ഈ പത്രങ്ങളിലെ പ്രമുഖരില്‍ ചിലരുടെ മക്കള്‍ക്ക് തമിഴ്നാട്ടിലെ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ശരിയാക്കിയതും താന്‍ വഴിയാണെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസില്‍ വിവരം ചോരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടതെന്ന് ടി പി സെന്‍ കുമാര്‍ പറഞ്ഞു. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഫയല്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട#ില് പറഞ്ഞിട്ടില്ല. തമിഴ്നാട് സര്‍ക്കാരിന്റെ ഉദേ്യാഗസ്ഥനായ ഉണ്ണികൃഷ്ണന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.