HIGHLIGHTS : ദില്ലി : പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സാധാരണക്കാരന്റെ
പഞ്ചസാരയ്ക്ക് 10 രൂപ കൂട്ടാന്‍ നീക്കം
ദില്ലി : പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സാധാരണക്കാരന്റെ നെഞ്ചിലേക്ക് തീ കോരിയിടുന്നു. റേഷന്‍ പഞ്ചസാരയ്ക്ക് 10 രൂപ വിലകൂട്ടണമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്ര മന്ത്രി സഭ നാളെ പരിഗണിക്കും.

നിലവില്‍ പൊതു വിതരണ ശൃംഖല വഴി സര്‍ക്കാര്‍ 13.50 പൈസയ്ക്കാണ് പഞ്ചസാര വില്‍ക്കുന്നത്. ഇത് 23 രൂപയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന് മുമ്പ് 2002 ലാണ് റേഷന്‍ പഞ്ചസാരയ്ക്ക് വില വര്‍ദ്ധിപ്പിച്ചത്.
അഞ്ചുരൂപയോളം സബ്‌സിഡി നല്‍കുന്നുണ്ടെന്നും ഇത് 1330 കോടി രൂപ അധിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും പറഞ്ഞാണ് സിവില്‍സപ്ലൈസ് വകുപ്പിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം.
സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശവും നടപ്പിലാക്കാനാണ് സാധ്യത. നിലവിലുള്ള സബ്‌സിഡികള്‍ എടുത്തുകളയണമെന്ന താല്‍പ്പര്യം ഇതിലും പ്രകടമാകാനാണ് സാധ്യത.
ഡീസല്‍ വില വര്‍ദ്ധനവ് മൂമം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതിനിടെ പഞ്ചസാരയ്ക്കുകൂടി വില വര്‍ദ്ധിപ്പിച്ചാല്‍ ജനജീവിതം ദുസ്സഹമാകുമെന്ന് തീര്‍ച്ച.
MORE IN പ്രധാന വാര്‍ത്തകള്‍
