HIGHLIGHTS : തങ്ങള്‍ക്കെതിരെ നോകിയയും മൈക്രോസോഫ്റ്റും ചേര്‍ന്ന്
തങ്ങള്‍ക്കെതിരെ നോകിയയും മൈക്രോസോഫ്റ്റും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ഗൂഗിളിന്റെ പരാതി. യൂറോപ്യന്‍ കമ്മീഷനാണ് ഗൂഗിള്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിനായാണ് നോകിയയും മൈക്രോസോഫ്റ്റും ഗൂഗിളിനെതിരെ കൈകോര്‍ക്കുന്നത്.
നിലവില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒ എസുകളാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായര്‍. എന്നാല്‍ ഗൂഗിളിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു. ഈ പരാതി ഗൂഗിളിന്റെ മറ്റൊരു കുതന്ത്രമാണ്.

മൊബൈല്‍ സെര്‍ച്ചിലും പരസ്യവരുമാനത്തിലും 95 ശതമാനം ആധിപത്യമുള്ള ഗൂഗിളിനെതിരെ തങ്ങള്‍ എന്ത് ഗൂഢാലോചന നടത്താനാണെന്നും മൈക്രോസോഫ്റ്റ് പ്രതിനിധി ചോദിക്കുന്നു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ നോകിയ തയ്യാറായിട്ടില്ല.