HIGHLIGHTS : കാഡ്മണ്ഡു : നേപ്പാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 34
കാഡ്മണ്ഡു : നേപ്പാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 34 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. ഞായറാഴ്ച കാഡ്മണ്ഡുവിന് 250 കിമി തെക്കുപടിഞ്ഞാറുള്ള ഖണ്ഡക്ക് കനാലിലേക്ക് ബസ്സ് റോഡില്‍ നിന്ന് തെന്നി വീണാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 39 തീര്‍ത്ഥാടകരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. ഇതില്‍ 34 പേരും ഇന്ത്യക്കാരാണ്.
കണാതായ 27 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തീര്‍ത്ഥാടകരിലേറെയും ഉത്തര്‍പ്രദേശുകാരാണ്. ഇന്ത്യന്‍ എംബസിയുടെ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
