HIGHLIGHTS : ചെന്നൈ: നീലം ചുഴലിക്കൊടുങ്കാറ്റില്‍ ചെന്നൈയില്‍ കാണാതായ കപ്പല്‍ ജീവനക്കാരില്‍
ചെന്നൈ: നീലം ചുഴലിക്കൊടുങ്കാറ്റില്‍ ചെന്നൈയില്‍ കാണാതായ കപ്പല്‍ ജീവനക്കാരില്‍ 3പേരുടെ മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു. 3പേരെയും തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 9 മണിയോടെയാണ് ഒരാളുടെ മൃദേഹം കരക്കടിഞ്ഞത്. 11.30 മണിയോടെയാണ് മറ്റൊരാളുടെ മൃദേഹം കണ്ടെടുത്തത്. മെറീന ബീച്ചില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെടുത്തത്. ഒരാളുടെ മൃതദേഹം അഡയാറില്‍ നിന്നും മറ്റൊരാളുടേത് നേപ്പിയര്‍ പാലത്തിന് സമീപത്ത് നിന്നും കണ്ടെടുത്തു.
മുംബൈയില്‍ നിന്നുമെത്തിയ കപ്പലില്‍ നിന്നും ക്യാപ്റ്റനടക്കം ആറുപേരെ കാണാതായത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോഡ് സ്വദേളികളായ ജോമോന്‍ ജോസഫ്, കൃഷ്ണചന്ദ്രന്‍ എന്നീ മലയാളികളാണ്.
കപ്പലില്‍ നിന്നും 15 പേരെ നേരത്തെതന്നെ രക്ഷപ്പെടുത്തിയിരുന്നു.
നാലുപേരാണ് നീലം ചുഴലിക്കാറ്റില്‍ മരിച്ചത്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശത്തങ്ങളില്‍ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണിപ്പോഴും.