HIGHLIGHTS : പ്രണയത്തില്‍ ജയപ്രദയുടെ കൗമാരകാലം അഭിനയിച്ച നിവേദ തോമസ്
പ്രണയത്തില്‍ ജയപ്രദയുടെ കൗമാരകാലം അഭിനയിച്ച നിവേദ തോമസ് മോഹന്‍ലാലിന്റെ മകളായി വേഷമിടുന്നു. തമിഴിലെ ചിന്ന ദളപതി വിജയിയോടൊപ്പം ഭരത് മോഹന്‍ലാല്‍ അഭിനയിക്കുന്ന ജില്ല എന്ന ചിത്രത്തിലാണ് നിവേദ ലാലിന്റെ മകളായെത്തുന്നത്. ഈ ചിത്രത്തില്‍
വിജയിയുടെ സഹോദരിയായ ജയശ്രീ എന്ന ഗായിക വേഷമാണ് നിവേദയ്ക്ക്.


പ്രണയത്തില്‍ ലാലും നിവേദയും അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഒന്നുമില്ല. മഹാനടനായ മോഹന്‍ലാലിനും ഇളയ് ദളപതി വിജയ്ക്കൊപ്പവും ഒരുമിച്ചഭിനായിക്കാന് കഴിയുന്നത് തന്റെ മഹാഭാഗ്യമാണെന്ന് നിവേദ പറഞ്ഞു.