HIGHLIGHTS : തിരു: പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച സിപിഐഎം
തിരു: പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച സിപിഐഎം സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.
അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി ചിലയിടങ്ങളില്‍ കല്ലേറുമുണ്ടായിട്ടുണ്ട്.
വൈകീട്ട് നടക്കുന്ന കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ സന്നാഹമാണ് കണ്ണര്‍ നഗരത്തിലാകെ പോലീസ് സജ്ജമാക്കിയിരിക്കുന്നത്.