നായര് ചെക്കനെ ‘പിടിച്ച’ ഉമ്മച്ചിക്കുട്ടിക്ക് മലയാളം പിടിക്കണില്ല്യ

തട്ടത്തിന്‍ മറയത്തിലെ സുന്ദരിയായ ഉമ്മച്ചികുട്ടി ആയിഷയെ അവതരിപ്പിച്ച ഇഷ തല്‍വാര്‍ ഇനി മലയാളത്തിലേക്കില്ലെന്ന. മലയാളികളോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഇഷ മലയാള സിനിമയിലഭിനയിക്കാത്തത്. മറിച്ച് ഈ കടിച്ചാല്‍ പൊട്ടാത്ത ഭാഷ വഴങ്ങുന്നില്ലെന്നാണ് ഇഷയുടെ പരിഭവം.

ഭാഷാപ്രശ്‌നം മൂലം ഇഷ ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡിങ്ങ് എന്ന സിനിമയിലെ നായിക വേഷം വേണ്ടെന്ന് വെച്ചെന്നാണ് റിപ്പോര്‍ട്ട്. തട്ടത്തിന്‍ മറയത്തില്‍ അധികം സംഭാഷണങ്ങളില്ലാത്തതിനാലാണ് പിടിച്ച് നില്‍ക്കാനായതെന്നാണ് ഇഷയുടെ അഭിപ്രായം. ഇപ്പോള്‍ വരുന്ന കഥാപാത്രങ്ങളെല്ലാം മുഴുനീള ഡയലോഗുകള്‍ ഉള്ളവയാണത്രെ.

പ്രമുഖ മോഡലായ ഇഷയും സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. പ്രമുഖ ഹിന്ദി നടന്‍ വിനോദ് തല്‍വാറിന്റെ മകളാണ് ഇഷ. മോഡലിങ്ങിലും ബോളിവുഡിലും സജീവമാകുകയെന്നതാണ് ഇഷയുടെ താല്‍പര്യം.

Share news
error: Content is protected !!
Scroll to Top