നായകനാവാന്‍ പ്രണവ് മോഹന്‍ലാല്‍

pranavചെന്നൈ : നീണ്ട നാളായി ഉയരുന്ന പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് വിരാമമാകുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ മണി രത്‌നത്തിന്റെ ചിത്രത്തില്‍ നായകനാവുന്നു എന്ന് റിപ്പോര്‍ട്ട്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രണവ് സിനിമയിലേക്ക് വരുന്നു എന്ന വര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രണവ് അഭിനിയിക്കാന്‍ പോകുന്നത് മലയാളത്തിലാണോ തമിഴിലാണോ എന്ന കാര്യങ്ങളൊന്നും ലഭ്യമല്ല. നായികയാരാണെന്നുള്ള വിവരവും ലഭ്യമായിട്ടില്ല.

ഏതായാലും മമ്മൂട്ടിയുടെ മകന്‍ സിനിമയിലെത്തി കുറച്ചു നാളുകൊണ്ടു തന്നെ യുവ നായകരില്‍ മുന്‍ നിരയില്‍ എത്തപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ മകന്‍ ഇത്തരത്തില്‍ സിനിമയിലെത്താതിരുന്നത് ലാലിന്റെ ആരാധകരെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു. എതായാലും പ്രണവ് സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്ത ലാല്‍ ഫാന്‍സുകാര്‍ ഇപ്പോള്‍ തന്നെ ഏടെറ്റുത്തു കഴിഞ്ഞു വെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top