HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: ജീവിതത്തിന്റെ ഇന്നലകളെ ധന്യമാക്കി മുഖ്യധാരയ്ക്ക് മുഖം കൊടുക്കാതെ പുരാവസ്തു ശേഖരത്തില്‍ ഇടം തേടുന്ന മലയാളിയുടെ ജീവല്‍ സ്പന്ദനങ്ങള്‍ പെറുക്കിയെടുത്ത് കോവിലകം ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ നാട്ടറിവ് പ്രദര്‍ശനം നാടിന്റെ ശ്രദ്ധപിടിച്ചുപറ്റി.
നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായാണ് മണ്ണടിഞ്ഞ അറിവുകളുടെ അറകള്‍ തേടിയിറങ്ങിയത്. രുചിഭേദങ്ങള്‍ക്ക് ആധുനിക ചേരുവകള്‍ സമ്മാനിക്കുന്ന അപകട കൂട്ടുകള്‍ക്ക് നേരെ കണ്ണടക്കുന്ന പുതിയ തലമുറയ്ക്ക് മുന്നില്‍ രുചിയും മൂല്യവും ഔഷധ ഗുണവും സമ്മേളിക്കുന്നതും ഭഷണം തന്നെ പ്രതിരോധമെന്ന ഉന്നതമായ സന്ദേശം വരച്ചുകാണിക്കുന്ന പഴയ തലമുരയുടെ ആഹാര തെരഞ്ഞെടുപ്പുകളെ ഒന്നൊഴിയാതെ വിദ്യാര്‍ത്ഥികള്‍ വെച്ചുവിളമ്പി. ഗൃഹാതുരത്വം പകര്‍ന്ന ഗ്രാമീണ ഭക്ഷണത്തിന്റെ മണവും ഗുണവും രുചിയും സന്ദര്‍ശകരില്‍ ജൈവ പ്രതികരണങ്ങളുണര്‍ത്തി.

മണ്ണില്‍ പൊന്നു വിളയ്ക്കാന്‍ കര്ഷകന് കൂട്ടായ ആയുധങ്ങള്‍, കര്‍ഷ കരങ്ങളില്‍ നിന്ന് പിറന്നു വീണ കവിതയൂറും ഉല്‍പ്പന്നങ്ങള്‍, ഔഷധ ചെടികള്‍ തുടങ്ങി വയലുകളില്‍ മൊട്ടിട്ട നാട്ടറിവിന്റെ പ്രദര്‍ശന കൗതുകം നാടിറങ്ങിപ്പോയ സംഘ കലകളിലേക്കും നാട് മറന്നുവെച്ച ഗ്രാമീണ കളികളും തട്ടിയുണര്‍ത്തി.
് ചടങ്ങില്‍ കര്‍ഷകരായ ഡോ. മനോജ്, നാരായണന് പി, കുഞ്ഞാമന് എന്നിവരെ ആദരിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെഎം മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. പിവി മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഹരിദാസന്, നിയാസ് പുളിക്കലകത്ത്, പ്രിന്‍സിപ്പാള്‍ പ്രീതി, ഷീന എന്നിവര്‍ സംസാരിച്ചു.