നവകേരള ഭാഗ്യക്കുറി പ്രചരണം: തെരുവ് നാടകങ്ങള്‍ സംഘടിപ്പിക്കും

നവകേരള ഭാഗ്യക്കുറി പ്രചരണാര്‍ത്ഥം രംഗശ്രീ ഗ്രൂപ്പുകള്‍ മുഖേന തെരുവ് നാടകം സംഘടിപ്പിക്കും. ഇന്ന് (സെപ്റ്റംബര്‍ 28) മുതല്‍ ഒക്‌ടോബര്‍ 1 വരെയാണ് പരിപാടി. 28ന് രാവിലെ 9.30ന് നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍, 12.30ന് നെയ്യാറ്റിന്‍കര

നവകേരള ഭാഗ്യക്കുറി പ്രചരണാര്‍ത്ഥം രംഗശ്രീ ഗ്രൂപ്പുകള്‍ മുഖേന തെരുവ് നാടകം സംഘടിപ്പിക്കും. ഇന്ന് (സെപ്റ്റംബര്‍ 28) മുതല്‍ ഒക്‌ടോബര്‍ 1 വരെയാണ് പരിപാടി. 28ന് രാവിലെ 9.30ന് നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍, 12.30ന് നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, വൈകുന്നേരം മൂന്നിന് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍, 04.30 ന് മ്യൂസിയം. ഒക്‌ടോബര്‍ ഒന്നിന് രാവിലെ 09.30 ന് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, 1.30 ന് മെഡിക്കല്‍ കോളേജ്, മൂന്നിന് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, നാലിന് ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലാണ് തെരുവ് നാടകം നടത്തുന്നത്.